Sunday, October 30, 2011

കരിയുന്ന പ്രതികരണം

സ്പന്ദനം

പ്രായോഗികബുദ്ധിയില്‍
അപ്രിയസത്യങ്ങള്‍ ..
പ്രതികരണത്തെ
പ്രതികാരമാക്കുമ്പോള്..‍
പ്രതിക്കൂട്ടിലാകുന്ന
പ്രതികാരദാഹികള്‍ ..
പഞ്ചെന്ദ്രിയങ്ങളെ
പങ്കായമാക്കുമ്പോള്..‍
പുക മറയ്ക്കുള്ളിലായ്
പുകയുന്ന സത്യങ്ങള്‍..
പുകയില്‍ പുതഞ്ഞു
കരിഞ്ഞു തുടങ്ങുമ്പോള്..
കരി വാരി തേച്ചതോ ...?
‍ പുത്തന്‍ തലമുറ .... 
പ്രായോഗികബുദ്ധിയാം
പ്രതികരണശേഷിയെ ... 

നന്ദിനി

6 comments:

  1. യുവത്വത്തിനു നേരെയുള്ള ചോദ്യങ്ങള്‍ .
    കവിത നന്നായി നന്ദിനി ]

    ReplyDelete
  2. പ്രാസം നിര്‍ബന്ധമാക്കാന്‍ ശ്രമിചില്ലായിരുന്നെന്കില്‍ കൂടുതല്‍ ഒതുക്കി എഴുതാന്‍ കഴിയുമായിരുന്നെന്ന് തോന്നി

    ReplyDelete
  3. കുറഞ്ഞ വരികളില്‍ കോറിയിട്ട അപ്രിയസത്യങ്ങള്‍..

    ReplyDelete
  4. നന്ദിനിയുടെ കവിതകൾ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുന്നു.
    വലിയ കാര്യങ്ങൾ ,ഇനിയ്യും പറയുക,,

    ReplyDelete
  5. വ്യത്യസ്തം ആയ വാക്കുകള്‍, ശൈലി..ഇനിയും എഴുതുക

    ReplyDelete
  6. നന്ദി ചെറുവാടി ...ഇനിയും കാണാം
    നാളുകള്‍ക്കു ശേഷം കണ്ട നാരദന് ഒരുപാട് നന്ദി
    ismail chetta സന്തോഷം ....വല്ലപ്പോഴും ഈ ബ്ലോഗ്‌ നോക്കണേ...
    സങ്കല്പങ്ങള്‍ ...വലിയ കാര്യങ്ങള്‍ അല്ല ..ഓരോ ദിവസവും ചുറ്റിലും നടക്കുന്നതും കാണുന്നതും കോറിയിടുന്നതാണ് ...തെറ്റുകള്‍ പൊറുക്കണം ...വീണ്ടും വരണം ...
    മാഡ്.....ഇവിടെ വന്നുവല്ലോ ....സന്തോഷം

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..