മടിയില്‍ തുടങ്ങും തലോടല്‍ വഴിമാറി
മടിയില്‍ ഒടുങ്ങി വലയും കുടുംബങ്ങള്‍ ...
അവകാശസീമ തന്‍ നിയമസംഹിത
മടിയാതെ ഏകും സ്വത്തിന്‍ കരുത്തിലായ് ...
ഉത്തുംഗഭാവ പരകോടി പുല്‍കുന്ന
മക്കള്‍ വസിക്കുമാ മാളികപ്പുരയിലായ്...
പൊടിയുന്ന കണ്ണീര്‍ തുടയ്ക്കാനറയ്ക്കുന്ന
നഗ്നസത്യത്തിന്‍ പൊരുള്‍ അറിഞ്ഞീടുമ്പോള്‍.......
മടിയില്‍ തുടങ്ങി വടിയില്‍ ഒടുങ്ങി
കാലചക്രത്തിന്‍ ഇടയില്‍ കുടുങ്ങി ....
കുരുക്കഴിക്കാന്‍ വന്ന ആളിന്‍ കുരുക്കില്‍
പിടയും തലകള്‍ കഥ പറഞ്ഞീടുമ്പോള്‍....
തുലോം ബുദ്ധി തന്‍ തിരി തെളിച്ചീടുവാന്‍
ആരുണ്ട് ...ആരുണ്ട് ...മുഴങ്ങുന്നു ചോദ്യങ്ങള്‍ ...
നന്ദിനി